The Malankara Sabha Tharaka is the monthly publication of the Malankara Mar Thoma Syrian Church. The publication is available in print and digital versions and is widely read by the subscribing members of the Mar Thoma Church from across the world. The magazine is subscription based and covers a wide range of relevant and contemporary themes, insightful theme-based studies, articles and news updates as well as Metropolitan's letter. Sabha Tharaka is a registered paper with the Registrar of Newspapers in India (RNI).
THE MAR THOMA THEOLOGICAL SEMINARY AT ITS CENTENARY: A FLOWER BLOSSOMED FROM EMPTINESS
At the completion of a hundred years of the Mar Thoma Theological Seminary, this article briefly presents the history of priestly training in the two-thousand-year-old Malankara Church, the formation of seminaries as centres of such training, and the centenary-year programmes of the Mar Thoma Seminary.
Unity or Diversity: Divine Design and Contemporary Theological Musings
The story of the Tower of Babel (Gen 11:1–9) stands as one of Scripture’s most striking reflections on human ambition and divine purpose. At first glance, it seems a simple tale of divine judgment: humanity seeks to build a tower reaching heaven, and God scatters them by confusing their language.
The Malankara Sabha Tharaka is the monthly publication of the Malankara For just INRs 200, get one year of the magazine, 12 editions delivered straight to your doorstep (for Malayalam edition) or read from your favourite device (for English & Malayalam editions). No matter where you are, whether at home or on the go with your selected device, read relevant theme-based articles and get the latest updates and news. There is something for every age group.
Subscribe And Enjoy Online Unlimited Access
കെ.കെ. കുരുവിള:ദൈവശാസ്ത്ര അഭ്യസനത്തിൻ്റെ പ്രായോഗികത അന്വേഷിച്ച ദീനബന്ധു
റവ. ബ്ലൈസു വർഗ്ഗീസ്
സമൂഹത്തിന്റെ അതിരുകൾ അവകാശമാക്കിയ കുഷ്ഠ രോഗികളെയും ഭൂരഹിതരെയും യാചക രെയും ചേർത്തു പിടിക്കുവാൻ അദ്ദേഹത്തിന്റെ വേദശാസ്ത്ര പഠനം ഇടയാക്കി. വാരാന്ത്യങ്ങളിൽ യാചകരെ വീട്ടിൽ ക്ഷണിച്ചു വരുത്തി അവരൊന്നിച്ച് ഭക്ഷണം കഴിക്കുന്നത് പതിവാക്കിയിരുന്നു കെ.കെ. കുരുവിള സാറും പത്നി എലിസബേത്ത് കുരുവിളയും. ജീവിതത്തിന്റെ സിംഹഭാഗവും കോട്ടയത്തു ചെലവഴിച്ച സാർ 1942-ൽ തിരുവല്ലയി ലേക്ക് താമസം മാറ്റി, സഭാ സാമൂഹിക രംഗങ്ങളിൽ സജീവമായി. ക്രൈസ്തവ സാക്ഷ്യത്തിന്റെ ചരിത്ര ത്തിൽ തിളക്കമാർന്ന അദ്ധ്യായം എഴുതി ചേർത്ത ആ ധന്യാത്മാവ് 1962 ജൂൺ 2ന് ദൈവകരങ്ങളിൽ വിലയം പ്രാപിച്ചു, ദൈവശാസ്ത്ര അഭ്യസനത്തിന് മാർഗ്ഗദർശനമായി തുടരുന്നു..
ശതാബ്ദി നിറവിൽ മാർത്തോമ്മാ വൈദീക സെമിനാരി: ശൂന്യതയിൽ നിന്നും വിരിഞ്ഞ പുഷ്പം
റവ. ഡോ. ജോൺ ഫിലിപ്പ് അട്ടത്തറയിൽ
ശതാബ്ദി ചിന്താവിഷയം 'തബിനിത്' എന്നാണ്. ദൈവത്തിന്റെ കല്പനകളും ചട്ടങ്ങളും നൽകിയാണ് ദൈവം തന്റെ ജനത്തെ മരുഭൂമിയിലൂടെ നടത്തിയത്. ജനത്തിന് സ്വാതന്ത്ര്യം നൽകി പരിപാലിച്ച ദൈവ ത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാനുള്ള മാതൃകയായിരുന്നു അത്. യേശുക്രിസ്തുവിൽ ദൈവം ക്രൈസ്തവ ജീവിതത്തിന്റെ മാതൃക നമുക്ക് നൽകി. സഭയുടെ പ്രബോധനങ്ങളും തിരുവചനവും കാലാനു സൃത വ്യാഖ്യാനങ്ങളും ഒന്നിക്കുമ്പോൾ നമ്മുടെ കാലത്തിനു യോജിച്ച മാതൃക ലഭിക്കും. ഇങ്ങനെയുള്ള മാതൃക സൃഷ്ടിക്കുന്നതിന് ശതാബ്ദി പരിപാടികൾ മുഖാന്തരമാകണമെന്നാണ് സഭ ആഗ്രഹിക്കുന്നത്.
വിശ്വാസ ബോധന ശാസ്ത്രത്തിലെ വ്യത്യസ്ത ധാരകൾ
റവ. ഡോ. ഷിബി വർഗീസ്
നീതിയിലും, നന്മയിലും, നേരിലും അടിസ്ഥാനപ്പെട്ട ലോകത്തെ സൃഷ്ടി ക്കുക എന്നതാണ് വിശ്വാസബോധന പ്രക്രിയകളുടെ ഉദ്ദേശ്യം. വേദവായനയും, മൂല്യവത്തായ ജീവിതവും, ദുർബലരോടുള്ള കൂട്ടായ്മയും, മതാതീ തവും മതേതരവുമായ കാഴ്ചപ്പാടുകളും, എല്ലാത്തരം വിവേചനങ്ങളോടും, വിദ്വേഷങ്ങളോടും, ഹിംസകളോടുമുള്ള പ്രതിരോധവും വിശ്വാസ പഠനങ്ങളുടെ രീതിശാസ്ത്രം ആകേണ്ടതാണ്. സുവി ശേഷം നൽകുന്ന സ്വാതന്ത്ര്യവും സമ ഭാവനയും, സാഹോദര്യവും, വ്യത്യസ്തകളെ ഉൾക്കൊള്ളാനുള്ള സാമൂഹിക ദർശനവും ഇന്ന് നമ്മുടെ വിശ്വാസ ത്തിൻ്റെ മുഖമുദ്രകളായി തീർക്കാം.
ശതാബ്ദി ഭാവന: മാറ്റങ്ങളുടെ ലോകത്തിൽ
റവ. ഡോ. എം. സി. തോമസ്
മാർത്തോമ്മാ വൈദിക സെമിനാരിയിൽ യാതൊരു വിവേചനവും കൂടാതെ വനിതകൾക്കും ദൈവശാസ്ത്ര പഠനങ്ങൾക്ക് അവസരം നൽകുന്നു. ധാരാളം വിദ്യാർത്ഥിനികൾ ഇവിടെ നിന്നും ദൈവശാസ്ത്ര പഠന ങ്ങൾ പൂർത്തീകരിച്ച് വിവിധ ഇടങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. ഇപ്പോൾ സെറാമ്പൂർ സർവ്വകലാശാലയിൽ ഉന്നത നേതൃത്വ സരണിയിൽ ആയിരിക്കുന്ന ശ്രീമതി അശ്വതി ജോൺ മാർത്തോമ്മാ വൈദിക സെമിനാരിയിലെ പൂർവ്വ വിദ്യാർത്ഥിനിയായിരുന്നു എന്നത് ദൈവശാസ്ത്ര ചരിത്ര വഴികളിലെ ഗൗരവമായ അടയാളപ്പെടുത്തൽ ആണ്.
ഏകതയോ വൈവിധ്യമോ: ദൈവീക രൂപകൽപ്പനയും കാലിക ദൈവശാസ്ത്രവും
റവ. ഡോ. വി.എം. മാത്യു
ബാബേൽ ഒരു രാഷ്ട്രീയ വിമർശനം കൂടിയാണ്.
ഗോപുരം ഏകതാനതയുടെ ഒരു സാമ്രാജ്യത്തെ പ്രതിനിധീകരിക്കുന്നു - വ്യത്യാസം ഇല്ലാതാക്കി ശക്തി കെട്ടിപ്പടുക്കാനുള്ള ശ്രമം. അതിനാൽ ദൈവ ത്തിന്റെ ചിതറിക്കൽ വെറും ശിക്ഷയല്ല, വിമോചനമാണ്. അത് മനുഷ്യരാശിയെ സാമ്രാജ്യ നിയന്ത്രണ ത്തിൽ നിന്ന് സ്വതന്ത്രമാക്കുകയും യഥാർത്ഥ സമൂഹത്തിന് ഇടം തുറക്കുകയും ചെയ്യുന്നു. ഒറ്റപ്പെടുക യാണെങ്കിൽ ചിതറിക്കൽ വിനാശകരമാകാം, പക്ഷേ ദൈവത്തിൻ്റെ രൂപകൽപ്പനയിൽ അത് സൃഷ്ടി പരമായി മാറുന്നു, മനുഷ്യരാശിയെ അടിച്ചമർത്തുന്ന ഏകതയിൽ നിന്ന് മോചിപ്പിക്കുന്നു.