The Malankara Sabha Tharaka is the monthly publication of the Malankara Mar Thoma Syrian Church. The publication is available in print and digital versions and is widely read by the subscribing members of the Mar Thoma Church from across the world. The magazine is subscription based and covers a wide range of relevant and contemporary themes, insightful theme-based studies, articles and news updates as well as Metropolitan's letter. Sabha Tharaka is a registered paper with the Registrar of Newspapers in India (RNI).
PRIVACY IN THE DIGITAL AGE
Let me begin by referring to a recent incident. The world witnessed actor Salim Kumar’s son, Chandhu, lose control and break down before the media while facing one of the most painful moments of his life. Online media, mainstream media, and videographers crowded around to capture the family’s funeral rituals.
CHURCH AND POLITICAL THEOLOGY: CONTEMPORARY RELEVANCE AND CHALLENGES
Jesus said to his disciples, “You are the light of the world; a city set on a hill cannot be hidden. No one lights a lamp and puts it under a bowl; instead, they place it on its stand, and it gives light to everyone in the house.” (Matthew 5:14).
THE CONTEMPORARY RELEVANCE OF THE SABBATH
In the fast paced rhythm of the modern world, a pressing question often emerges:Is the fourth commandment, the observance of the Sabbath, still relevant today? In an age
shaped by rapid technological advancement and relentless competition, people are compelled to work without pause.
The Malankara Sabha Tharaka is the monthly publication of the Malankara For just INRs 200, get one year of the magazine, 12 editions delivered straight to your doorstep (for Malayalam edition) or read from your favourite device (for English & Malayalam editions). No matter where you are, whether at home or on the go with your selected device, read relevant theme-based articles and get the latest updates and news. There is something for every age group.
Subscribe And Enjoy Online Unlimited Access
ടി. കെ. ഉമ്മൻ (1938-2026) സമൂഹശാസ്ത്ര ലോകത്തെ ഒരു മഹാവൃക്ഷം
എ. ജെ. ഫിലിപ്പ്
സമൂഹശാസ്ത്രത്തിൽ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പാണ്ഡിത്യം. ക്രൈസ്തവ ദൈവശാസ്ത്ര
ത്തിലും ഇസ്ലാമിക പഠനങ്ങളിലും അദ്ദേഹത്തിന് അപാരമായ അവഗാഹമുണ്ടായിരുന്നു. വില്യം കേറി യുടെ പാരമ്പര്യമുള്ള സെറാംപൂർ സർവകലാശാല ഇന്ത്യയിലെ ദൈവശാസ്ത്ര വിദ്യാഭ്യാസത്തെ വിലയിരുത്താനുള്ള ചുമതല അദ്ദേഹത്തെയും പ്രൊഫ. ഹണ്ടർ പി. മാബ്രിയെയും ഏൽപ്പിച്ചു. അദ്ദേഹം തയ്യാറാക്കിയ ചോദ്യാവലിക്ക് 42,000-ത്തിലേറെ പ്രതികരണങ്ങൾ ലഭിച്ചു. പിന്നീട് ഇന്ത്യയിലെ ദൈവ ശാസ്ത്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആധികാരികമായ രണ്ട് വാല്യങ്ങളുള്ള ഗ്രന്ഥത്തിന് അത് അടിത്തറയായി. ആ ഗ്രന്ഥം Biblio എന്ന പുസ്തക നിരൂപണ മാസികയ്ക്കായി ഞാൻ നിരൂപണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പുസ്തകം വായിച്ചപ്പോൾ ഗവേഷണത്തിൻ കൃത്യതയും അവതരണത്തിന്റെ വ്യക്തതയും എന്നെ അത്ഭുത പ്പെടുത്തി.
ഡിജിറ്റൽ കാലത്തെ സ്വകാര്യത
ജോബി ബേബി
സ്വകാര്യ സ്ഥലങ്ങളിലും ചടങ്ങുകളിലും ചിത്രമെടുപ്പും റീൽസെടുപ്പും നിയന്ത്രിക്കാൻ ശക്തമായ ഒരു പുതിയ നിയമമാണ് വേണ്ടത്. പരാതികളുണ്ടായാൽ ഐ.ടി. ആക്ട് അടക്കം മറ്റു നിയമങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. അത് പലപ്പോഴും വിചാരണ സമയത്ത് ആരോപിക്കപ്പെട്ട കുറ്റം നിലനിൽക്കാൻ ഇടയില്ല. പൊതുവെ, സ്വകാര്യത ലംഘിച്ച് ചിത്രമെടുക്കുന്ന കുറ്റം ചുമത്തുമ്പോൾ സ്വകാര്യമായി ചെയ്തതാണോ എന്ന ചോദ്യമുയരും. പരസ്യമായി ഒരു കുടുംബം ചെയ്ത കാര്യത്തിൽ സ്വകാര്യത അവകാശപ്പെടാൻ പലപ്പോഴും കഴിയുകയില്ല. പ്രശസ്ത വ്യക്തികളുടെ മരണം പോലുള്ളവ വലിയ പൊതു പ്രാധാന്യമുള്ളവയാണല്ലോ. അതിനാൽ സ്വകാര്യസ്ഥലങ്ങളിലും സ്വകാര്യ ചടങ്ങുകളിലും ആർക്കൊക്കെ ചിത്രമെടുക്കാമെന്ന പ്രത്യേകമായ നിയമമാണ് ആവശ്യം.
ക്രൈസ്തവ വിദ്യാഭ്യാസവും കലയും: ഹൃദയത്തിന്റെ ഭാഷയുടെ വീണ്ടെടുക്കൽ
റവ. സുജിത്ത് സാം മാമ്മൻ
ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെ ഭാവി പരിഗണിക്കുമ്പോൾ വിശ്വാസസമൂഹം ഭാവനയും ബുദ്ധിയും വികാരങ്ങളും അറിവും വിസ്മയവും ആഗ്രഹങ്ങളും ഒരുപോലെ രൂപപ്പെടുത്തുന്ന സമൂഹമായി മാറണം. ഭാവിതലമുറകളിലേക്ക് വിശ്വാസം ഫലപ്രദമായി കൈമാറുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, കല ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെ അനുബന്ധ ഘടകമല്ലെന്നും മറിച്ച് സത്യം പഠിപ്പിക്കാനും ഭക്തി വളർത്താനും ക്രിസ്തുവിൻ്റെ മഹത്വം ഓരോ തലമുറയും പുതുതായി കാണുവാനും ദൈവം നൽകിയ ഏറ്റവും ശക്തമായ വരദാനങ്ങളിലൊന്നാണെന്നും വീണ്ടും തിരിച്ചറിയേണ്ടതുണ്ട്. "തലമുറ തലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിൻ്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും' (സങ്കീ. 145:4). ആ പ്രഖ്യാപനം ഓരോ കാലത്തും പുതുമയോടെ മുഴങ്ങിക്കൊ ണ്ടിരിക്കണമെങ്കിൽ, നാം സൗന്ദര്യത്തിന്റെ ഭാഷ വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു.
സഭയും രാഷ്ട്രീയ ദൈവശാസ്ത്രവും: സമകാലിക പ്രസക്തിയും വെല്ലുവിളികളും
റവ. ജോൺ മാത്യു
സഭയുടെ ദൗത്യം വ്യക്തിഗത ആത്മീയതയിൽ ഒതുങ്ങാതെ, സമൂഹത്തിലും രാഷ്ട്രത്തിലും നീതി, സമത്വം, സമാധാനം, പൊതുനന്മ എന്നിവയുടെ സ്ഥാപനം ലക്ഷ്യമാക്കുന്നതാണ്. രാഷ്ട്രീയ ദൈവ ശാസ്ത്രം സഭയെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ തിരിച്ചറിയാനും അനീതിക്കെതിരെ വിമർശനാത്മകമായി ഇടപെടാനും പ്രേരിപ്പിക്കുന്നു. മത മൗലികവാദം, വർഗീയത, മതേതരത്വം, ബഹുസ്വരത തുടങ്ങിയ സമകാലിക വെല്ലുവിളികൾക്ക് സഭയും രാഷ്ട്രീയ ദൈവശാസ്ത്രവും ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. സഭയ്ക്കകത്തെയും പുറത്തെയും സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികൾ തിരിച്ച റിയുകയും സമത്വം, നീതി, സഹോദര്യം എന്നിവ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും വേണം. ദൈവരാജ്യത്തിൻ്റെ മൂല്യങ്ങൾ യാഥാർത്ഥ്യ മാക്കാൻ സഭയ്ക്ക് ശക്തമായ സാമൂഹിക ദൗത്യ ബോധവും രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ പുത്തൻ പ്രയോഗങ്ങളും അവലംബിക്കേണ്ടതുണ്ട്.
ശബ്ബത്തിന്റെ ആനുകാലിക പ്രസക്തി
റവ. സാം ഫിലിപ്പ്
ആഴ്ചയിലൊരിക്കലുള്ള വിശ്രമം അലസതയുടെ അടയാളമല്ല; മറിച്ച്, ശാരീരികവും മാനസികവും ആത്മീയവുമായ ദീർഘകാല സുസ്ഥിതിക്കായി ദൈവം നൽകിയ ജ്ഞാനമാണത്. ആരാധനയും വിശ്രമവും സമയം പാഴാക്കലല്ല, മറിച്ച് ജീവിതത്തെ കൂടുതൽ അർത്ഥപൂർണ്ണവും ഫലപ്രദവുമാക്കി മാറ്റുന്ന ഒരു നിക്ഷേപമാണ്. ദൈവാരാധന, മനുഷ്യമഹത്ത്വം, വിശ്രമം, കുടുംബബന്ധം, സമൂഹനീതി, ആത്മീയ നവീകരണം എന്നിവയെല്ലാം ഒത്തുചേരുന്ന മോചനത്തിൻ്റെ ദൈവിക താളമാണ് ശബ്ബത്ത്.