The Malankara Sabha Tharaka is the monthly publication of the Malankara Mar Thoma Syrian Church. The publication is available in print and digital versions and is widely read by the subscribing members of the Mar Thoma Church from across the world. The magazine is subscription based and covers a wide range of relevant and contemporary themes, insightful theme-based studies, articles and news updates as well as Metropolitan's letter. Sabha Tharaka is a registered paper with the Registrar of Newspapers in India (RNI).
CROSSING THE BOUNDARIES WITH JESUS
The gospels have many evidences of caste conflicts prevailed in the holy land of Palestine 2000 years ago. In John Chapter 4 we read that jews had been treating
the Samaritans as social outcastes and as untouchables. Though the Samaritans were also originally of the jewish religion and of the Hebrew parentage with patriarchs like
Jacob (VV. 5 and 6).
THE REBEL’S CONFESSION: A KINGDOM FOUND IN THE ASHES OF DESPAIR
Luke 23:39-43, a passage that we have heard countless times. Two rebels were crucified on either side of Christ. One cursed, and the other confessed, and between them hung a cross that was never meant to hold a king but only the condemned.
The Malankara Sabha Tharaka is the monthly publication of the Malankara For just INRs 200, get one year of the magazine, 12 editions delivered straight to your doorstep (for Malayalam edition) or read from your favourite device (for English & Malayalam editions). No matter where you are, whether at home or on the go with your selected device, read relevant theme-based articles and get the latest updates and news. There is something for every age group.
Subscribe And Enjoy Online Unlimited Access
എപ്പിസ്ക്കോപ്പൽ ജൂബിലി സുവിശേഷ ഇൻസ്റ്റിറ്റ്യൂട്ട് കൊമ്പാടി;
അറുപതിന്റെ നിറവിൽ
റവ. ഡോ. കെ.സി. വർഗീസ്
പ്രാരംഭത്തിൽ സ്ഥാപനം തന്നെ ക്രമീകരിച്ചിരുന്ന രണ്ട് വർഷ ഡിപ്ലോമ കോഴ്സ് അടിസ്ഥാനമാക്കി പഠനം നടത്തി. തുടർന്ന് മൂന്നു വർഷത്തെ DRE എന്ന ഡിപ്ലോമ കോഴ്സ് നടത്തിവന്നു. 2000-ാം ആണ്ട് മുതൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്നു വർഷത്തെ BTh (ബാച്ചിലർ ഓഫ് തിയോളജി) കോഴ്സ് ആരംഭിച്ചു. സുവിശേഷ വേലയിൽ ഏർപ്പെടുന്നവർ കാലോചിതമായ ദൈവ ശാസ്ത്ര പരിശീലനം ലഭ്യമായവരും ഭാരതത്തിലെ ഗ്രാമങ്ങളിൽ സംഗതമായ ശുശ്രൂഷ ചെയ്യുവാൻ കഴിവുള്ളവരും വിദ്യാഭ്യാസപരമായി സമർത്ഥരും സമർപ്പണബോധം ഉള്ളവരും ആയിരിക്കണം എന്ന താല്പര്യമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്.
ന്യായാധിപൻമാരുടെ ഇടയിലെ സുവിശേഷകൻ
ശ്രീ. സാമുവൽ മണ്ണിൽ
പൊതു രംഗത്ത് സജീവമാകാൻ ഒരു ന്യായാധിപന് കഴിയില്ല. അത് ജൂഡിഷ്യറിയുടെ സൽപേരിനു കളങ്കം ആകും. എന്നിട്ടും തൻ്റെ വിശ്വാസ പ്രമാണത്തെ മുറുകെ മാറോടു ചേർത്തുവച്ചു നീതിയുടെ പാതയിൽ സഞ്ചരിച്ച ഒരു ന്യായാധിപൻ അനേകർക്കു രക്ഷയുടെ പാനപാത്രം പകർന്നു നൽകിയ വിശ്വാസധീരനായിരുന്നു. അതുകൊണ്ടാണ് ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത കേരള ഹൈകോർട്ടിലെ അന്യ മതസ്ഥനായ ഒരു ന്യായാധിപൻ 'സക്കറിയ സാർ ന്യായാധിപൻമാരുടെ ഇടയിലെ സുവിശേഷ കനായിരുന്നു. അദ്ദേഹം പഠിപ്പിച്ച പല ക്രിസ്തീയ ഗാനങ്ങളും ഇന്നും എൻ്റെ ഓർമയിൽ നിൽക്കുന്നു' എന്ന് പറയുകയുണ്ടായി.
ജീവൻ പ്രഘോഷിക്കുന്ന ഉത്ഥാനം
റവ. സജീവ് വറുഗീസ് കോശി
ആരും എന്നന്നേക്കുമായി വെറുക്കപ്പെടേണ്ടവരല്ല, ഉപേക്ഷിക്കപ്പെടേണ്ടവരുമല്ല. വെറുപ്പിൻ്റെ സാമ്രാജ്യ ങ്ങൾ പണിതുയർത്തുന്ന കോട്ടകൾക്കപ്പുറം അനേകം ജീവിതങ്ങൾ ഉയിർപ്പിൻ്റെ അനുഭവക്കാരായി തീരു വാൻ യേശുവിൻ്റെ ഉയിർപ്പ് പ്രത്യാശയും പ്രചോദനവും ആവേശവും നൽകട്ടെ. ഉയിർത്തെഴുന്നേൽപ്പ് ബന്ധങ്ങളുടെ പുനഃസ്ഥാപനമാണ്, വീണ്ടെടുപ്പിന്റെ ആഘോഷമാണ്, ജീവൻ്റെ പ്രഘോഷണമാണ്.
'സന്ധ്യയിങ്കൽ കരച്ചിൽ വന്നു രാപാർക്കും; ഉഷ സ്സിലോ ആനന്ദഘോഷം വരുന്നു' (സങ്കീ.30:5).
ഹോശന്നാ: തിരിച്ചറിവുകളിലേക്കും തിരുത്തലുകളിലേക്കും നയിക്കുന്ന യാത്ര
റവ. കൊച്ചുകോശി എബ്രഹാം
രാജ്യം, രാജാവ്, അധികാരം തുടങ്ങിയ കാര്യങ്ങളോടുള്ള ലോകവീക്ഷണത്തിന് ഒരു തിരുത്തായിരുന്നു യേശുവിൻ്റെ ജൈത്രയാത്ര. അധികാരത്തിന്റെയും അധീശത്വത്തിൻ്റെയും മാർഗ്ഗത്തിലൂടെ ലോകത്തെ കീഴടക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ കാലത്തിൻ്റെ കുത്തൊഴുക്കിൽ അവ കടപുഴകി. എന്നാൽ യേശുവിൻ്റെ രാജ്യം താഴ്മയിലും ത്യാഗ ത്തിലും അധിഷ്ഠിതമാണ്. അത് ലോക മാനദണ്ഡ ങ്ങളേക്കാൾ ഉന്നതമാണ്, അതുല്യമാണ്. ഈ താഴ്മയുടെ ഭാവമാണ് ഹോശന്നാ സംഭവത്തിലും കാണുന്നത്.